
കാമുകന്റെ വിവാഹത്തലേന്ന് പീഡന പരാതിയുമായി വീട്ടമ്മ. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ ഹരിലാല്‍, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലാണ് ദയാലിനെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയുമായി നാലുവര്‍ഷമായി ഇയാള്‍ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പരാതി.
എന്നാല്‍, മുംബൈയിലുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here