അഫ്ഗാനിസ്ഥാനിലെ ഭയപ്പാടിന്‍റെ ലോകത്തുനിന്ന് ഒടുവില്‍ ആശ്വാസതീരത്തേക്ക് മടക്കം 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കർണാടക സ്വദേശി നാട്ടിൽ തിരിച്ചെത്തി. മംഗ്ലൂരു ഉള്ളാൾ സ്വദേശി മെൽവിനാണ് എയർഫോഴ്സിന്റെ സഹായത്തോടെ നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയത്.

കാബൂളിലെ മിലിറ്ററി ബേയസ് ക്യാംപിലെ ഹോസ്പിറ്റലിൽ ഇലക്ട്രീഷൻ ആയിരുന്നു മെൽവിൻ . ഇയാൾ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഏഴു പേരടക്കം 160 പേരെയാണ് എയർ ഫോഴ്സ് ഇന്ത്യയിലെക്കെത്തിച്ചത്.

മെൽവിന്റെ സഹോദരൻ ഡെന്നി കാബൂളിൽ മിലിറ്ററി ബേയിസ് ക്യാമ്പിൽ എയർകണ്ടീഷൻ മെക്കാനിക്കായി ജോലി ചെയ്യുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചു വരാനായി കാബൂളിൽ കാത്തിരിക്കുകയാണ് സഹോദരൻ എന്ന മെൽവിൻ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here