രാവിലെ ഒരു കപ്പ് കാപ്പി നിര്‍ബന്ധമാണോ? എന്നാല്‍ ഇക്കാര്യം കൂടി അറിയുക

ചായ പോലെ തന്നെ നമ്മുടെ പൊതുവായ ഒരു ഇഷ്ടശീലം കൂടിയാണ് കാപ്പി. രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുക എന്നു പറയുന്നത് എല്ലാവരുടെയും ശീലമാണ്. ചിലര്‍ രാവിലെ കാപ്പി കുടിച്ചില്ലെങ്കില്‍ ഇന്നത്തെ ദിവസം തന്നെ പോക്കാണെന്നു പറയും.

കാപ്പി അധികം കുടിച്ചാല്‍ ആരോഗ്യം നശിക്കുമോയെന്നു പേടിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല. കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും മോശമാണെന്നും പറയുന്നുണ്ട്. കാപ്പി കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അറിയാമോ..?

ദിവസേന നിങ്ങള്‍ ഒരു കപ്പ് കാപ്പി കുടിക്കണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ പറയാം…

  • ആന്റി ഓക്സിഡന്റുകള്‍: കാപ്പിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് എന്നും ഉന്മേഷം തരുന്നു.

  • കരളിന് ഉത്തമം: കാപ്പികുടിക്കുന്നത് കരളിന് നല്ലതാണെന്നും പറയുന്നുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് കാപ്പി കുടിക്കുന്നത് നല്ലതാണ്.

  • മാനസിക പിരിമുറുക്കം ഇല്ലാതാക്കും: കാപ്പി കുടിക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നു.

  • അര്‍ബുദത്തെ തടയുന്നു: അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ ഓറല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പി കുടിച്ചാല്‍ മതിയെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്.

  • ഡയബറ്റീസും പാര്‍ക്കിന്‍സണ്‍ രോഗവും: മനുഷ്യരിലെ ഡയബറ്റീസിനും പാര്‍ക്കിന്‍സണ്‍ രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പി നല്ലതാണ്. ഒന്നര കപ്പ് കാപ്പിയെങ്കിലും അധികമായി കുടിച്ചാല്‍ ടു ടൈപ്പ് പ്രമേഹത്തിനുള്ള സാധ്യത പതിനൊന്നു ശതമാനം വരെ കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇനി കാപ്പി കുടിക്കാത്തവരും കുടിച്ചു തുടങ്ങൂ..നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കൂ…മാനസിക പിരിമുറുക്കത്തിനും ടെന്‍ഷനും പരിഹാര മാര്‍ഗം കാപ്പി എന്ന സുഹൃത്ത് നിങ്ങള്‍ക്ക് നല്‍കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News