കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ ​കോടികളുടെ ലഹരി മരുന്ന് കടത്തി

കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും.വലയിൽ ആയിരിക്കുന്നത് കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടമെന്നും റിപ്പോർട്ട്

കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രതികൾ കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം വ്യക്തമാകുന്നത്. ഇന്നലെ മാത്രം 11 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. ഇപ്പോൾ വലയിൽ ആയിരിക്കുന്നത് സംസ്ഥാനത്ത് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിൽ പ്രധാനികൾ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ പറഞ്ഞു.

പ്രതികളുടെ പക്കൽ നിന്നും ലഭിച്ച ഡയറിയിലെ വിവരങ്ങൾ പരിശോധിക്കുകയാണ് എക്സൈസും, കസ്റ്റംസും. ഇതിൽ പ്രതികൾ ലഹരി വിൽപന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളും ഉണ്ട്. ഇവരെയും പിടികൂടാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News