ഓണക്കോടിക്കൊപ്പം 10,000 രൂപ; തൃക്കാക്കര ചെയർപേഴ്സനെതിരെ കൂടുതൽ തെളിവുകള്‍ പുറത്ത്

തൃക്കാക്കരയിൽ ഓണക്കോടിക്കൊപ്പം പണം നൽകിയ സംഭവത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്ന ദൃശ്യം പുറത്ത് വന്നു.

ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ അറിയിക്കുന്നുണ്ട്. പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയർപേഴ്സൻറെ വാദം. പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ അജിത തങ്കപ്പൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here