ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം… ഉത്പന്നങ്ങൾ ഓണ്‍ലൈനായി..

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകൾ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

കൂടാതെ കുടുംബശ്രീ ഉല്പന്നങ്ങള്‍ 359 ഓളം സപ്ലൈകോ സ്റ്റോറുകളിലും ജില്ലകളിലെ കുടുംബശ്രീ ബസാര്‍, മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ്, കിയോസ്ക് എന്നിവയിലും വിപണനത്തിനായി സജ്ജീകരിച്ചു കഴിഞ്ഞു.

ഇതിനു പുറമേ ഉത്പന്നങ്ങൾ ഓൺലൈനായി വാങ്ങാനുള്ള സംവിധാനം http://www.kudumbashreebazaar.com എന്ന വെബ്സൈറ്റ് മുഖേന ഒരുക്കിയിട്ടുണ്ട്. സൗജന്യ ഡെലിവറിയും ആകര്‍ഷകമായ ഓഫറുകളും കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

ഒരു കുടുംബശ്രീ ഉല്പന്നമെങ്കിലും ഈ ഓണക്കാലത്ത് നമ്മുടെ വീടുകളില്‍ എത്തിച്ച് മറ്റൊരു കുടുംബത്തിന് കൂടി ഓണത്തിന്‍റ സന്തോഷം പകരാൻ എല്ലാവരും തയ്യാറാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News