സെലിബ്രിറ്റികളുടെ ഇഷ്ടപാനീയം ബ്ലാക്ക് വാട്ടര്‍… ആ ഫിറ്റ്നസ് സീക്രട്ട് പുറത്ത്..

ഫിറ്റ്നസ് പ്രേമികളായ സെലിബ്രിറ്റികളുടെ ഇഷ്ടപാനീയമാണ് ബ്ലാക്ക് വാട്ടര്‍. നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല തുടങ്ങിയ താരങ്ങള്‍ ബ്ലാക്ക് വാട്ടര്‍ ബോട്ടിലുകള്‍ കൈയ്യിലേന്തി നില്‍ക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ തരംഗമാണ്.

എന്താണ് സെലിബ്രിറ്റികളുടെ ഇഷ്ടപാനീയമായ ബ്ലാക്ക് വാട്ടര്‍?

ഏഴുപതിലേറെ ധാതുക്കളടങ്ങിയ പി.എച്ച് മൂല്യം ഉയര്‍ന്ന ആല്‍ക്കലൈന്‍ പാനീയമാണ് ബ്ലാക്ക് വാട്ടര്‍. കറുത്ത നിറമായതുകൊണ്ടാണ് ഇതിനെ ബ്ലാക്ക് വാട്ടറെന്ന് വിളിക്കുന്നത്. ഇത് അസിഡിറ്റി കുറക്കുമെന്നും നിര്‍ജലീകരണം തടയുമെന്നും ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ നിര്‍വീര്യമാക്കുമെന്നും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ 500 മില്ലി ബ്ലാക്ക് വാട്ടറിന് 100 രൂപയോളമാണ് വില. ബ്രാന്‍ഡുകള്‍ മാറുന്നതിന് അനുസരിച്ച് വിലയില്‍ വ്യത്യാസം ഉണ്ടായേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News