മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി മാറ്റുകയായിരുന്നു.

പൂച്ചട്ടികള്‍ക്ക് പുറമെ ബക്കറ്റ്, കപ്പ്, ട്രേ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. ഫ്ളക്സുളും ഹോര്‍ഡിങ്ങുകളും റീസൈക്ലിങ് ചെയ്ത് 1075 പൂച്ചട്ടികളാണ് നിര്‍മ്മിച്ചത്.

ഇത് മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. അതേസമയം പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടം സമൂഹം വലിയതോതില്‍ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ഉപയോഗിച്ച സാമഗ്രികള്‍ എല്‍.ഡി.എഫ് കമ്മിറ്റികള്‍ മുഖേന ശേഖരിച്ച് എറണാകുളത്തെ റീസൈക്ലിങ് പ്ലാന്റിലെത്തിച്ച് ഗ്രാന്യൂള്‍സ് ആക്കി മാറ്റിയാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയത്.

ധര്‍മടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പൂച്ചട്ടികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് മണ്ഡലം പ്രതിനിധി പി.ബാലനും സി.പി.എം ഏരിയാ സെക്രട്ടറി കെ.ശശിധരനും ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here