ചായയ്‌ക്കൊപ്പം കഴിക്കാന്‍ നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി

ചായയ്‌ക്കൊപ്പം കഴിക്കാം നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി തയാറാക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവം കൂടിയാണ്.

പൊതുവേ കടകളില്‍ നിന്നും മുട്ട ബജി വാങ്ങിക്കഴിച്ചാണ് നമുക്ക് ശീലം. എന്നാല്‍ ഇന്നത്തെ വൈകുന്നേരം കുറച്ച് വ്യത്യസ്തമാക്കാം. എളുപ്പത്തില്‍ മുട്ട ബജി തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

പുഴുങ്ങിയ മുട്ട          രണ്ടായി മുറിച്ചത്
കടലമാവ്                    1 കപ്പ്
മുളകുപൊടി             ഒരു ടീ സ്പൂണ്‍
ബേക്കിങ് സോഡ     ഒരു നുള്ള്
കായം                          ഒരു നുള്ള്
വെളിച്ചെണ്ണ              ആവശ്യത്തിന്
ഉപ്പ്                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

 ആദ്യം ഒരു പാത്രത്തില്‍ കടലമാവ്, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ്, കായം, എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴക്കുക. ശേഷം മുറിച്ചുവച്ചിരിക്കുന്ന മുട്ട ഒരോ കഷ്ണമായി ഈ മാവില്‍ മുക്കിയെടുക്കുക. ശേഷം  എണ്ണയില്‍ വറുത്തെടുക്കുക. മുട്ട ബജി തയ്യാറായി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News