രാമനാട്ടുകര സ്വർണ്ണക്കടത്ത്: 17 പേരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസിന്റെ കണ്ടത്തൽ. 17 പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി അനുവദിച്ചു.

കൊടുവള്ളി സംഘത്തലവനെ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. 17 പ്രതികളും രാമനാട്ടുകര അപകടക്കേസിൽ ഇപ്പോൾ ജയിലിലാണുള്ളത്. കോടതിയുടെ അനുമതി ലഭിച്ചതിനാൽ ഓണത്തിനുശേഷം പ്രതികളെ ജയിലിലെത്തി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും.

വിമാനത്താവളം വഴി പ്രതികൾ വ്യാപകമായി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതായുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അർജുൻ ആയങ്കി ഉൾപ്പെടെയുള്ള പ്രതികൾ കണ്ണൂർ കേന്ദ്രീകരിച്ച് വലിയ സംഘമായി നിരവധി തവണ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News