ജാതി, മത, വർഗ വ്യത്യാസമില്ലാതെ മാലോകരെല്ലാവരും ഒന്നു പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണം.. ആശംസകളുമായി മന്ത്രി വി.എന്‍ വാസവന്‍

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വി.എന്‍ വാസവന്‍.  ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ മാലോകരെല്ലാവരും ഒന്നു പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കലായി എത്തുന്ന ഓണം ആഹ്ലാദകരമായ ആഘോഷത്തിന്റേതാണ്. സങ്കൽപ്പത്തിലെ അക്കാലം യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധികളുടെ ഇക്കാലം കഴിഞ്ഞു പോകും. അതിനായി നാമെല്ലാം ഒറ്റക്കെട്ടായി അണിനിരക്കണം. പ്രതിസന്ധികളിൽ പതറാതെ മഹത്തായ സങ്കൽപ്പത്തിലേയ്ക്കുള്ള യാത്ര കരുതലോടെ വേണം.

കൊവിഡ് മഹാമാരിയെ അകറ്റി നിർത്താൻ ആവശ്യമായ മുൻകരുതലുകളൊക്കെ സ്വീകരിച്ച് നമുക്ക് ഓണത്തെ വരവേൽക്കാം. മാനദണ്ഡങ്ങൾ മറക്കാതെ മാനിക്കാം. മാസ്കിട്ട് സാമൂഹ്യ അകലം പാലിച്ച് സുരക്ഷിതമായി ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും നന്മയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും ഓണാശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here