മൃഗങ്ങളോടും ബി ജെ പിയുടെ കൊടുംക്രൂരത; കുതിരയുടെ ശരീരത്തില്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ച് സംഘികള്‍

ബി.ജെ.പിയുടെ ജൻ ആശീർവാദ യാത്രയിൽ കുതിരക്ക് പാർട്ടി പതാകയുടെ പെയിന്റടിച്ചു. സംഭവത്തിൽ വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി. മുൻ മുനിസിപ്പൽ കോർപ്പറേറ്റർ രാംദാസ് ഗാർഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.പാർട്ടി പതാകയ്‌ക്കൊപ്പം ചിഹ്നമായ താമരയും ബി.ജെ.പിയുടെ പേരും കുതിരയുടെ മേൽ വരച്ചിട്ടുണ്ട്.

കഴുത്തിൽ ബി.ജെ.പി എന്ന് പ്രിന്റ് ചെയ്ത സ്‌കാർഫും കെട്ടിയിട്ടുണ്ട്.സംഭവത്തിൽ മൃഗസ്നേഹികളുടെ സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്ന പേരിലാണ് ജൻ ആശീർവാദ യാത്ര ബി.ജെ.പി സംഘടിപ്പിക്കുന്നത്. 22 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News