സെപ്റ്റംബര്‍ അഞ്ചിനാണ് ആ സുദിനം; സ്‌പെഷ്യല്‍ വീഡിയോയുമായി നടന്‍ ബാല

സൗത്ത് ഇന്ത്യയുടെ പ്രിയ നടന്‍ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. ഈ അവസരത്തില്‍ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

കൈകളില്‍ ചായം മുക്കി ചാര്‍ട്ട് പേപ്പറില്‍ ‘Bala V Ellu’ എന്ന് എഴുതുകയാണ് താരം. കൂടെ യഥാര്‍ഥ സ്‌നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ബാലയെയും കാണാം. ഇതില്‍ ബാലയ്ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.

2019 ലാണ് ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായത്. ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ്. നേരത്തെ പല സിനിമാ നടിമാരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ബാലയുടെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം താരം നിഷേധിച്ചിരുന്നു.

സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ താരവിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം.

പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like