‘ഇന്ധന വിലയെക്കുറിച്ച് ചോദിക്കരുത്’; മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ്

ഇന്ധന വില വർധനവിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിൽ പോകാൻ പറഞ്ഞ് മധ്യപ്രദേശ് ബി.ജെ.പി നേതാവ്. അമ്പത് രൂപയ്ക്ക് പെട്രോൾ കിട്ടണമെങ്കിൽ താലിബാനിലേക്ക് പോകണമെന്നും അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമെന്നാണ് ബി.ജെ.പി നേതാവ് രാംരത്‌ന പയാൽ പറഞ്ഞത്.

” താലിബാനിലേക്ക് വിട്ടോ. അഫ്ഗാനിസ്ഥാനിൽ ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അവിടെ പോയി നിങ്ങൾ പെട്രോൾ അടിച്ചോ , അവിടെ (അഫ്ഗാനിസ്ഥാൻ) ഇന്ധനം നിറയ്ക്കാൻ ആരും ഇല്ല,” രാംരത്‌ന പയാൽ പറഞ്ഞു. ഇയാളുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News