1500 കടന്ന് പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിതര്‍

പാലക്കാട് ജില്ലയില്‍ ഇന്ന്  1528 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1042 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 461പേർ, 21 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.

2363 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 8704 പരിശോധന നടത്തിയതിലാണ് 1528 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13300 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 44 പേർ കോഴിക്കോട് ജില്ലയിലും 49 പേർ എറണാകുളം ജില്ലയിലും 78 പേർ തൃശ്ശൂർ ജില്ലയിലും 201 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍ഗോഡ് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1507, തൃശൂര്‍ 2492, പാലക്കാട് 2363, മലപ്പുറം 2115, കോഴിക്കോട് 1525, വയനാട് 292, കണ്ണൂര്‍ 1065, കാസര്‍ഗോഡ് 609 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel