കാലാനുസൃതമായ മാറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകണം; മുസ്ലീംലീഗിന്റെ പക്വതയില്ലായ്മയും പരാജയവുമാണ് ഇത് വെളിവാക്കുന്നതെന്ന് വി പി സുഹറ

കാലാനുസൃതമായ മാറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.പി സുഹറ. ഒരു വ്യക്തി എന്തെങ്കിലും കുറ്റം ചെയ്താല്‍ തികച്ചും അത് വ്യക്തിയില്‍ മാത്രം ഒതുങ്ങുനില്‍ക്കണം. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടന ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുമ്പോള്‍ അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യുക തന്നെ വേണമെന്നും സുഹറ പറഞ്ഞു.

കൈരളി ന്യൂസിലെ ശരത് ചന്ദ്രന്‍ അവതാരകനായ ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പരിപാടിയിലാണ് വി പി സുഹറ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും മാസമായിട്ടും എംഎസ്എഫിന്റെയും ഹരിതയുടേയും വിഷയത്തില്‍ ഒരു പരിഹാരം കാണാന്‍ സാധിക്കാത്തത് മുസ്ലീംലീഗിന്റെ പക്വതയില്ലായ്മയാണ് വെളിവാക്കുന്നതെന്നും സുഹറ പറഞ്ഞു.

എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടിയില്‍ വന്‍ പ്രതിഷേധമായ് ഉയര്‍ന്നിരുന്നത്. കഴിഞ്ഞ ദിവസം മുസ്ലീംലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

ലീഗ് എന്ത് പറഞ്ഞാലും ന്യൂനപക്ഷം വിശ്വസിക്കുന്ന പഴയ കാലമല്ല ഇപ്പോഴെന്നും കാലം മാറി പോയി എന്ന് ലീഗ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here