മത്സ്യ വിപണി കീ‍ഴടക്കി ക്രേ ഫിഷ്

പക്ഷികൾ കഴിഞ്ഞാൽ പ്രകൃതിയിലെ ഏറ്റവും വർണശബളമായ ജീവികളാണ് മത്സ്യങ്ങൾ. കഴിക്കാൻ പറ്റുന്നവയും അലങ്കാരത്തിനുപയോഗിക്കുന്നവയുമായി എത്രതരം മീനുകളെയാണ് നമ്മൾ നിത്യ ജീവിതത്തിൽ കാണാറുള്ളത്. ശുദ്ധജലത്തിൽ ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ഇനങ്ങളിൽ ഒന്നായ ക്രേ ഫിഷിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..

ക്രേ ഫിഷിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ തിരുവനന്തപുരം വഞ്ചിയൂരുള്ള വിഷ്ണു കലാധർ നായർ നടത്തുന്ന ഫിഷ് ഫാമിലേയ്ക്ക് പോകുക. അവിടെ ക്രേ ഫിഷിൻറെ 9 ഇനങ്ങൾ അദ്ദേഹം തൻറെ ഫാമായ ആവിഷ്ക്കാർ എക്സോട്ടിക്സിൽ വളർത്തുന്നുണ്ട്.

ശുദ്ധജലത്തിൽ ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ഇനങ്ങളിൽ ഒന്നാണ് ക്രേഫിഷ്, സമുദ്രജല ലോബ്സ്റ്ററുകൾക്ക് സമാനമായ ഗുണങ്ങളുണ്ട്. ശുദ്ധജല ലോബ്സ്റ്റർ, ക്രാഡാഡ്സ്(crawdads) മുതലായ പേരുകളിൽ ക്രേ ഫിഷ് അറിയപ്പെടുന്നു. 50 ശതമാനം ക്രേ ഫിഷ് ഇനങ്ങൾ വടക്കേ അമേരിക്കയിൽ കാണപ്പെടുന്നു. 90 ശതമാനം ക്രേഫിഷുകളും ശുദ്ധജലത്തെ ഇഷ്ടപ്പെടുന്നു.

ഇന്ത്യയിൽ സാധാരണയായി ലഭ്യമായ ക്രേഫിഷ് ഇനങ്ങൾ പ്രൊക്കാംബാരസ് ജനുസ്സാണ്. അതിനുപുറമെ, സ്വയം ക്ലോണിംഗ് (self cloning) ക്രേഫിഷുകളും (പാർഥെനോജെനിക്) ഇന്ത്യയിൽ എളുപ്പത്തിൽ ലഭ്യമാണ്. അവ സാധാരണയായി മാർമോക്രെബ് അല്ലെങ്കിൽ മാർബിൾഡ് ക്രെയ്ഫിഷ് എന്ന് അറിയപ്പെടുന്നു. ഈ മാർബിൾ ക്രെയ്ഫിഷുകളുടെ പ്രധാന പ്രത്യേകത അവരുടെ കുടുംബത്തിൽ females മാത്രമാണുള്ളത് എന്നതാണ്. ഭാവി തലമുറയ്ക്കായി അവർ സ്വയം ക്ലോണിംഗ് നടത്തുന്നു .

സാധാരണയായി ലഭ്യമാകുന്ന ചില ക്രേഫിഷുകൾ ഇവയാണ്:

ചുവപ്പ്, ഓറഞ്ച്, സ്നോ വൈറ്റ്, മാർൽബോറോ ബ്രൗൺ, ഇലക്ട്രിക് ബ്ലൂ ക്രേഫിഷുകൾ. എന്നാൽ ഈയിടെയായി, ക്രേ ഫിഷ് വളർത്തൽ ഒരു പുതിയ പ്രവണതയായി മാറിയിരിക്കുന്നു.

നിരവധി പുതിയ ഇനങ്ങൾ തായ്ലൻഡിലും മലേഷ്യയിലും നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. സമീപകാല ട്രെൻഡുകളിൽ ചിലത് GHOST ക്രേഫിഷ് ഇനങ്ങൾ, cow ghost ഇനങ്ങൾ, നിരവധി കടും നിറങ്ങൾ എന്നിവയാണ്.ഇവ ഇന്ത്യൻ മത്സ്യ വിപണിയിൽ സജീവമായിക്ക‍ഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News