മഹാമാരി കാലത്തിനിടയിലും സമൃദ്ധിയുടെ അടയാളപ്പെടുത്തല്‍ നല്‍കി ഇന്ന് മലയാളികള്‍ക്ക് തിരുവോണം

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീര്‍ത്തും ആഘോഷ തിമിര്‍പ്പിലാണ് ഓരോരുത്തരും. ചിങ്ങപിറവി മുതല്‍ കാത്തിരുന്ന ആ പൊന്നോണമാണിന്ന്. മാവേലി തമ്പുരാന്‍ വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതിഹ്യം. അതിനായി കാത്തിരിക്കുകയായിരുന്നു ഈ പത്തുനാള്‍.

സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് മറ്റൊരു തിരുവോണം കൂടി വന്നെത്തിയിരിക്കുകയാണ്. സന്തോഷത്തിന്റെ പ്രതീകമായി പൂക്കളങ്ങള്‍ ഒരുക്കിയും ഓണക്കോടി ധരിച്ചും സമൃദ്ധമായ സദ്യ ഒരുക്കിയും ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തിനൊരുങ്ങിയിരിക്കുകയാണ്.

താലി വിറ്റായാലും വേണ്ടില്ല കാണം വിറ്റായാലും വേണ്ടില്ല തിരുതകൃതിയോടെ തിരുവോണമാഘോഷിച്ചുകൊണ്ട് ഓണക്കോടിയുടുത്ത്, ഓണമുണ്ടുകൊണ്ട് ഓണമയക്കത്തിലാവാന്‍ കൊതിക്കുന്നവരും എണ്ണത്തില്‍ കുറവല്ല.

നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയുന്ന വിഭവങ്ങള്‍ മുതല്‍ വിളമ്പുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിഭവ സമൃദ്ധമായ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവം.

മഹാമാരി കാലത്തിനിടയിലും സമൃദ്ധിയുടെ അടയാളപ്പെടുത്തല്‍ നല്‍കി ഇന്ന് മലയാളികള്‍ക്ക് തിരുവോണം. നാടെങ്ങും അലയൊലികള്‍ തീര്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പകരം ഇത്തവണയും. സദ്യ ഒരുക്കിയും ഊഞ്ഞാലാടിയും വീടുകളിലിരുന്നാണ് ഓരോരുത്തരും ഓണം ആഘോഷിക്കുന്നത്.

അത്തം തൊട്ട് പൂക്കളിമിട്ടുതുടങ്ങും .മൂലംതൊട്ട് പപ്പടം കാച്ചും . അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നു തന്നെയാണ് മലയാളികളുടെ ശുഭാപ്തി വിശ്വാസം. ഓണക്കാലമായാല്‍ ഓണം തിരുതകൃതിയാക്കണം എന്ന ചിന്തമാത്രയിരിക്കും ഒട്ടുമുക്കാല്‍ മലയാളികള്‍ക്കും .

ഉണ്ടെങ്കിലോണം പോലെ ,ഇല്ലെങ്കിലേകാദശി പോലെ എന്നുകരുതുന്നവരും കൂട്ടത്തില്‍ കാണും’ ഓണം പോലെഎന്ന് കരുതി സന്തോഷിക്കുന്നതും വേറിട്ട ചില ഓണക്കാഴ്ച്ച. പൂക്കളങ്ങളും പൂവിളിയുമായി ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും കൈരളി കുടുംബത്തിന്റേയും കൈരളി ന്യൂസ് ഓണ്‍ലൈനിന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here