ADVERTISEMENT
ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരന്‍ എത്താത്ത മറ്റൊരു തിരുവോണ നാള്‍ കൂടിയാണിന്ന്. വീടുകളില്‍ മണികിലുക്കി എത്താറുള്ള ഓണപ്പെട്ടന്മാരുടെ വരവ് കൊവിഡ് കാരണം കഴിഞ്ഞ തവണത്തെപ്പോലെ, ഉത്തര മലബാറില്‍ ഇത്തവണയുമില്ല. മാവേലി നാടിന്റെ ഐശ്വര്യമാണ് ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരന്‍.
ഉത്രാടം, തിരുവോണം നാളുകളില്‍ വീടുകളില്‍ മണിക്കിലുക്കിയെത്താറുള്ള ഓണപ്പൊട്ടന്റെ വരവ് ഐശ്വര്യമായാണ് വിശ്വാസികള്‍ കാണാറ്. മലനിരകളിലും വയലേലകളിലും നാട്ടിടവഴികളിലും മണിക്കിലുക്കി ആടയാഭരണങ്ങളോടെയെത്തുന്ന ഓണപ്പൊട്ടന്‍ ഉത്തര മലബാറില്‍ ഓണനാളുകളിലെ സ്ഥിരം കാഴ്ചയായിരുന്നു.
എന്നാല്‍ കൊവിഡ് മഹാമാരി തീര്‍ത്ത അനിശ്ചിതത്വത്തില്‍ ഇത്തവണയും ഓണപ്പൊട്ടന്‍ നാടുകാണാനിറങ്ങിയില്ല. പാരമ്പര്യമായ ആചാരമണെങ്കിലും രോഗം പരക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് കലാകാരനായ രാജന്‍ പറഞ്ഞു. മലയ സമുദായക്കാര്‍ക്ക് രാജാക്കന്‍മാര്‍ നല്‍കിയതാണ് ഈ വേഷം കെട്ടാനുള്ള അവകാശം.
ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണപ്പൊട്ടന്‍ വീടുതോറും കയറിയിറങ്ങിയിരുന്നത്.
ആചാരപൂര്‍വം വീടുകളില്‍ ലഭികൊണ്ടിരുന്ന വരവേല്‍പ്പും പ്രജകള്‍ക്ക് ഐശ്വര്യം പകര്‍ന്നുള്ള മടക്കവും അടുത്ത വര്‍ഷമെങ്കിലും മുടങ്ങാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് ഓണപ്പെട്ടന്‍ കലാകാരന്മാര്‍. കൊവിഡ് മഹാമാരി വിട്ടുമാറി നാട്ടിടവഴിയില്‍ ഓണപ്പൊട്ടന്റെ വരവിനായി കാത്തിരിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.