തിരുവോണത്തിന് 85 കിലോ തുക്കത്തില്‍ അത്തപ്പൂക്കള മാതൃകയില്‍ കേക്കുണ്ടാക്കി ഒരു കുടുംബം

ഓണക്കാലത്ത് വലിയ കേക്കുണ്ടാക്കി ആഘോഷം അടിപൊളിയാക്കുകയാണ് റിന്റുവും കുടുംബവും. കോട്ടയം കല്ലുപുരയ്ക്കലിലുള്ള റിന്റുവാണ് അത്തപ്പൂക്കളത്തിന്റെ മാതൃകയില്‍ കേക്ക് നിര്‍മ്മിച്ചത്. 8 അടി വ്യാസത്തില്‍ നിര്‍മ്മിച്ച കേക്കു കാണാന്‍ ധാരാള ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

റിന്റു വീട്ടില്‍ കേക്കുണ്ടാകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. അതിന്റെ വാര്‍ഷികം എങ്ങനെ ആഘോഷിക്കണമെന്നാലോചിച്ചപ്പോഴാണ് അത്തപ്പൂക്കളത്തിന്റെ മാതൃകയില്‍ കേക്കുണ്ടാക്കാന്‍ തീരുമാനിച്ചത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ 8 അടി വ്യാസത്തിലാണ് കേക്കുണ്ടാക്കിയിരിക്കുന്നത്. കേക്കിന്റെ എല്ലാ ഭാഗവും ഭക്ഷ്യ യോഗ്യമാണ്. 85 കിലോ തുക്കം കേക്കിനുണ്ട്.

വാനില കേക്കില്‍ കളര്‍ ചേര്‍ത്താണ് പൂക്കളത്തിലെ വള്ളംകളിയുടെ ചിത്രവും ഡിസൈനുകളും ചെയ്തിരിക്കുന്നത്. റിന്റുവിന്റെ ഭര്‍ത്താവ് നിബിയും കുടുംബാഗങ്ങളും നിര്‍മ്മാണത്തില്‍ ഒപ്പം ചേര്‍ന്നിരുന്നു.കേക്ക് നിര്‍മിക്കാന്‍ 16 മണിക്കൂര്‍ എടുത്തു.

വീട്ടുമുറ്റത്തെ വലിയ കേക്കു കാണുവാനും ചിത്രമെടുക്കുവാനും സുഹൃത്തുകളും നാട്ടുകാരുമൊക്കെ എത്തുന്നുണ്ട്. ഓണക്കാലത്ത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് റിന്റുവിന്റെ അത്തപ്പൂക്കള മാതൃകയിലെ ഈ കേക്ക് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here