തിരുവോണ നാളിലെ പതിവുതെറ്റിക്കാതെ തിരുവോണത്തോണി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെത്തി

തിരുവോണ നാളിലെ പതിവു തെറ്റിക്കാതെ തിരുവോണത്തോണി ആറന്‍മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെത്തി. ഇത്തവണയും ഭക്തരെയും കാഴ്ച്ചക്കാരെയും പ്രവേശിപ്പിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

ആഘോഷങ്ങളും ആരവങ്ങളും ആള്‍ക്കൂട്ടങ്ങളും ഇത്തവണയും ഇല്ലാതെ ഓണ വിഭവങ്ങളുമായി തിരുവോണത്തോണി പുലര്‍ച്ചെ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്ര കടവില്‍ എത്തി. വഞ്ചിപ്പാട്ടു പാടി ക്ഷേത്രപ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ച് ക്ഷേത്രത്തിനകത്തേക്ക് ആനയിച്ചു.

കാട്ടൂര്‍ ദേശത്തെ 18 കുടുംബങ്ങള്‍ക്കാണ് തിരുവോണത്തോണിയില്‍ വിദവങ്ങള്‍ സമര്‍പ്പിക്കാന്‍ അവകാശമുള്ളത്.ഭക്തര്‍ തലച്ചുമടായി എത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റി മാങ്ങാട്ടു ഭട്ടതിരി യാത്ര തിരിക്കുമ്പോള്‍ നിരവധി പള്ളിയോടങ്ങള്‍ അനുഗമിക്കാറാണ് പതിവ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ 3 പള്ളിയോടങ്ങളായിരുന്നു തിരുവോണ തോണിക്ക് അകമ്പടിയേകിയത്.

തിരുവോണ തോണിയില്‍ കൊണ്ടുവന്ന വിദവങ്ങള്‍ ഉപയോഗിച്ചാണ് ഇന്നേ ദിവസത്തെ സദ്യവട്ടങ്ങളും. ക്ഷേത്ര പൂജാ ചടങ്ങുകളില്‍ മങ്ങാട്ടു ഭട്ടതിരിയുടെ മുഴുവന്‍ സമയ സാനിധ്യമുണ്ടാകും. പിറ്റേന്ന് പുലര്‍ച്ചെ തിരുവാറന്‍മുളയപ്പന് മുന്നില്‍ കാണിക്ക സമര്‍പ്പിച്ച ശേഷമാണ് മടക്കയാത്ര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News