ചരിത്ര പ്രഖ്യാപനവുമായി യു എ ഇ ; അഫ്ഗാനികൾക്ക് രാജ്യത്ത് അഭയമൊരുക്കും

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് അഭയമൊരുക്കുമെന്ന ചരിത്ര പ്രഖ്യാപനവുമായി യുഎഇ. ആദ്യഘട്ടത്തില്‍ അയ്യായിരം പേര്‍ക്ക് അഭയം നല്‍കുമെന്ന് യു എ ഇ വിദേശകാര്യസഹകരണ മന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. യുഎസ് വിമാനങ്ങളിലാകും അഭയാര്‍ത്ഥികളെ യുഎഇയിലെത്തിക്കുക.

‘എല്ലാ കാലത്തും സമാധാനമാണ് യുഎഇ ആഗ്രഹിച്ചിട്ടുള്ളത്. അനിശ്ചിതത്വത്തിന്റെ വേളയിൽ അഫ്ഗാൻ ജനതയെ സഹായിക്കേണ്ടതുണ്ട്’- തീരുമാനം അറിയിക്കവെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസി പറഞ്ഞു. അതേസമയം, 10 ദിവസത്തേക്കാണ് താൽക്കാലികമായി തങ്ങാനുള്ള സൗകര്യമാണ് യുഎഇ ഒരുക്കുകയെന്ന് അധികാരികൾ അറിയിച്ചു.

അതേസമയം, അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികൾ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. യു എൻ എച്ച് സി ആർ വക്താവ് ഷാബിയ മാൻതുവാണ് ഇക്കാര്യമഭ്യർത്ഥിച്ചത്. അടിയന്തരവും വിശാലവുമായ അന്താരാഷ്ട്ര പ്രതികരണം യുഎൻ വിഷയത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News