സദ്യ ഒരുക്കി മലയാളികള്‍ ഓണമാഘോഷിക്കുമ്പോള്‍ ഉണ്ണാവ്രതം അനുഷ്ഠിച്ച് ഈ കുടുംബങ്ങള്‍

മലയാളികള്‍ തിരുവോണം ആഘോഷിക്കുമ്പോള്‍ ആറന്മുളയിലെ ചില കുടുംബങ്ങള്‍ വ്രതം അനുഷ്ഠിക്കുക പതിവാണ്. മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും ആചാരങ്ങള്‍ക്ക് വിഘ്നം വരുത്താതെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ച് തിരുവോണ നാളിലും ഉണ്ണാവ്രതം അനുഷ്ഠിക്കുകയാണ് ഇവിടുത്തെ കാരണവന്മാര്‍.

മഹാമാരി കാലത്തിനിടയിലും സമൃദ്ധിയുടെ അടയാളപ്പെടുത്തല്‍ നല്‍കി ഇന്ന് മലയാളികള്‍ക്ക് തിരുവോണം. നാടെങ്ങും ആലയൊലികള്‍ തീര്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പകരം ഇത്തവണയും. സദ്യ ഒരുക്കിയും ഊഞ്ഞാലാടിയും വീടുകളിലിരുന്നാണ് ഓരോരുത്തരും ഓണം ആഘോഷിക്കുന്നത്.

ഈ ദിവസം പണ്ടെങ്ങോ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിന്റെ പ്രായശ്ചിത്തമായാണ് ആറന്മുളയിലെ മൂന്ന് കുടുംബങ്ങളിലെ കാരണവന്‍മാര്‍ പ്രതിസന്ധികാലത്തിനിടയിലും ഇന്ന് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. പുത്തേഴത്ത് ഇല്ലം രാധാകൃഷ്ണന്‍ മൂസത്, തെക്കേടത്ത് ഇല്ലം സുബ്രഹ്മണ്യന്‍ മൂസത് എന്നിവരാണ് ശുദ്ധഉപവാസമിരിക്കുന്ന ഇപ്പോഴത്തെ കാരണവന്മാര്‍.

പണ്ട് ആറന്മുളക്ഷേത്രത്തിന്റെ വകയായിരുന്ന വയലുകളുടെ കാര്യക്കാരായിരുന്നു ആറന്മുളയിലെ ഇവരുടെ കുടുംബങ്ങളിലെ കാരണവന്മാര്‍. എല്ലാ ഓണത്തിനും താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നെല്ല് നല്‍കിയിരുന്നത് ഇവരായിരുന്നു. ഒരുപ്രാവശ്യം നെല്ല് വാങ്ങാനെത്തിയ സ്ത്രീ കാറ്റിലും മഴയിലുംപ്പെട്ട് കണ്ണങ്ങാട്ട് മഠത്തില്‍വച്ച് മരിച്ചു.

തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തിലെ വൈകിട്ടുള്ള പൂജകള്‍ക്ക് ശേഷം ഇല്ലത്തെത്തിക്കുന്ന കരിക്കും പഴവും കഴിച്ചാണ് ഉപവാസം അവസാനിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News