കുപ്പിവളകളും മാല മുത്തുകളും ചേര്‍ത്തുവച്ച് പൂക്കളം തീര്‍ത്ത് ഒരു കൊച്ചിക്കാരന്‍

നിരവധി പുക്കളങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കുപ്പിവളകളും പവിഴമുത്തുകളും ചേര്‍ത്തു വച്ച പൂക്കളങ്ങള്‍ ഒരുപക്ഷേ പലരും കണ്ടിട്ടുണ്ടാവില്ല. എറണാകുളം കലൂര്‍ സ്വദേശി ജോര്‍ജ്ജ് ആന്റണി ആണ് വ്യത്യസ്തമായ ഈ പൂക്കളം തീര്‍ത്തത്.

പൂക്കളില്ലെങ്കിലും ഓണമാഘോഷിക്കാമെന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതില്‍ എടുത്തു പറയേണ്ട പേരാവും എറണാകുളം കലൂര്‍ സ്വദേശി ജോര്‍ജ്ജ് ആന്റണിയുടെത്. പുതിയ കാലത്തെ പൂക്കളുടെ കുറവ് കണക്കിലെടുത്ത് വ്യത്യസ്തമായാണ് ആന്റണി ഓണമാഘോഷിക്കാറ്.

ഇത്തവണ കുപ്പിവളകളും മാല മുത്തുകളും ചേര്‍ത്തുവച്ച പൂക്കളം തീര്‍ത്താണ് ആന്റണിയുടെ ഓണാഘോഷം. ഏകദേശം ആയിരത്തി ഇരുന്നൂറോളം കുപ്പിവളകളും 7 കിലോ പവിഴമുത്തുകളും ചേര്‍ത്താണ് ഈ വ്യത്യസ്ത പൂക്കളം തയ്യാറാക്കിയത്. കഴിഞ്ഞ തവണ 18 കിലോ ഭാരം വരുന്ന ചോക്ലേറ്റ് പൂക്കളം ഒരുക്കിയും ആന്റണി ശ്രദ്ധ നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News