ഉത്തരാഖണ്ഡിലെ കോളജ്, സർവകലാശാലകൾ സെപ്തംബർ ഒന്ന് മുതൽ തുറക്കും

ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ ഒന്ന് മുതൽ തുറക്കും. ക്ലാസ് മുറിയിൽ സാമൂഹ്യ അകലം പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ അനുവദിക്കൂ. സ്റ്റാഫ് മുറിയിലും സാമൂഹ്യ അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 16 മുതൽ തുറന്നിരുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളാണ് തുറന്നത്.

അതേസമയം, രാജ്യത്തെ മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തിയായ ശേഷം മാത്രമായിരിക്കും കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News