അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജിത ശ്രമം

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി വിദേശകാര്യ മന്ത്രാലയം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്നോ നാളെയോ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

എന്നാൽ അഫ്ഗാനിസ്ഥാനിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ കാബൂളിലെത്തിക്കുക ദുഷ്‌ക്കരമാണെന്നും ആദ്യം ഇവരെ കാബൂളിലെത്തിച്ചിട്ടു വേണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്കാരെ നാട്ടിലെത്തിക്കാനുള്ള ചർച്ച ദോഹയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

അതേസമയം, ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾ അയക്കാൻ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനിച്ചിരുന്നു. ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടുകയും ചെയ്തു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. നിലവിൽ വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News