പൂനെ സ്​റ്റേഡിയത്തിന്​ ​നീരജ്​ ചോപ്രയുടെ പേര്​ നല്‍കും

പൂനെ ആര്‍മി സ്​പോട്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്പിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആര്‍മി സ്​പോട്​സ്​ സ്​റ്റേഡിയം എന്നാണ്​ നാമകരണം ചെയ്യാന്‍ പോകുന്നത്​​.

ആഗസ്റ്റ്​ 23ന്​ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്പ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന്​ ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും.

ടോക്യോ ഒളിമ്പിക്​സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ്​ നീരജ്​ ചരിത്രം രചിച്ചത്​. അത്​ലറ്റിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ്​ മാറി. അഭിനവ്​ ബിന്ദ്രയ്ക്ക്​ ശേഷം ഒളിമ്പിക്​സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ താരം കൂടിയായി അദ്ദേഹം മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News