തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലം നിരപ്പില്‍ സ്വദേശി രാജി(40) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

സംഭവത്തില്‍ അയല്‍വാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News