വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ആചാരങ്ങളില്‍ മാത്രം ഒതുക്കിയാണ് ക്ഷേത്രത്തിലെ തിരുവോണോത്സവം നടക്കുന്നത്. ഓണത്തിന്റെ ചരിത്രവും മിത്തുകളും നിറഞ്ഞ തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ ദിവസത്തെ ആഘോഷങ്ങള്‍ക്കും ഏറെ പ്രധാന്യമുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുക്കിയായിരുന്നു തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണോത്സവം. തിരുവോണ നാളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ മഹാബലിയെ എതിരേല്‍ക്കല്‍ പതിവുപോലെ നടന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ തിരുവോണനാളില്‍ എത്തുന്ന മഹാബലിയെ സ്വീകരിച്ച് ക്ഷേത്രത്തിനുളളിലേക്ക് എതിരേല്‍ക്കുന്നതാണ് ചടങ്ങ്.

വാമനരൂപത്തിലെത്തുന്ന ബാലന്‍ ആനയുടെയും പരിവാരങ്ങളുടെയും അകമ്പടിയോടെ പ്രതീകാത്മകമായി മഹാബലിയെ എതിരേറ്റ് ക്ഷേത്രത്തിനുളളിലേക്ക് പ്രവേശിച്ചു. ഒമ്പത് ആനകളുടെ അകമ്പടിയില്‍ നിന്നും ഒരാനയില്‍ മാത്രം ഒതുക്കിയായിരുന്നു ചടങ്ങുകള്‍.

തിരുവോണ സദ്യയും പകല്‍പ്പൂരവും ഒഴിവാക്കിയിരുന്നെങ്കിലും ഓണത്തിന്റെ നിറപ്പകിട്ടാര്‍ന്ന ഓര്‍മ്മകളുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News