യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

അ​സം സ്വ​ദേ​ശി​നി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ല്‍ കാ​ര്‍ വാ​ഷ് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന റ​ഷീ​ദു​ല്‍ ഹ​ഖി​നെ​യാ​ണ്​ (27) പി​ടി​കൂ​ടി​യ​ത്.

അ​സ​മി​ല്‍ ഇ​യാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​യാ​ള്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്​ ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​ ന​ല്‍​കി.

യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ആ​ദ്യം അ​സം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഫോ​ട്ടോ​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ഇ​യാ​ള്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യ്ക്ക് പ​രാ​തി ന​ല്‍​കി. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News