അഫ്ഗാനിൽ നിന്ന് യാത്രക്കാരുമായി ഇന്ത്യയുടെ വ്യോമസേനാ വിമാനം പുറപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ എന്ന വിമാനത്തിൽ 85 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാജ്യത്തിന്‍റെ രണ്ടാം വ്യോമസേനാ വിമാനമാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്.

കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം താജികിസ്ഥാനിൽ ഇറങ്ങി. ഇവിടെവച്ച് ഇന്ധനം നിറച്ച ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.

അതേസമയം, കാബൂളിലെ വിമാനത്താവളത്തിനുപുറത്ത് ഇപ്പോഴും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 280ഓളം ഇന്ത്യക്കാരാണ് വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ മലയാളികളുമുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിമുതൽ ഇവർ വിമാനത്താവളത്തിനു പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. ആരെയും വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

എന്നാൽ അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ അമേരിക്കക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആവർത്തിച്ച ബൈഡൻ ഇവരെ അമേരിക്കയിൽ എത്തിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News