‘മക്കളെ കൊലപ്പെടുത്തുകയാണ്’ കുറിപ്പ് എഴുതിവെച്ച് പിതാവ് ജീവനൊടുക്കി

മക്കളെ കൊന്നതായി എഴുതിവെച്ച ശേഷം ജീവനൊടുക്കിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മഹേഷ് എന്നയാളാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

രണ്ടു ദിവസം മുമ്പ് പ്രദേശത്തെ സ്കൂളിന് സമീപത്തുനിന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പിതാവിന്‍െറ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മഹേഷിന്‍െറ മൃതദേഹത്തില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മക്കളെ താന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിലുണ്ട്.

നേരത്തെ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹേഷ് മക്കളുമായി പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതോടെ മഹേഷിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. മഹേഷിന്‍െറ ജോലി അടുത്തിടെ നഷ്ടപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News