ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയും; ഓണാശംസകൾ നേർന്ന്‌ എ വിജയരാഘവൻ

ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയുമെന്ന പ്രത്യാശയിൽ ഇത്തവണ ഓണം ആഘോഷിക്കാമെന്ന്‌ എ വിജയരാഘവൻ. ഒരുമയോടെ ഓണം ആഘോഷിക്കാമെന്നും വിജയരാഘവൻ ആശംസയിൽ പറഞ്ഞു.

“ലോകമാകെയുള്ള മലയാളികൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമോതിക്കൊണ്ട് തിരുവോണം ആഘോഷിക്കുകയാണ്. മഹാമാരിയുടെ കാലത്തും ജാഗ്രത കൈവിടാതെ പൂക്കളം തീർത്ത് നാം ഓണത്തെ വരവേൽക്കുന്നു. ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയുമെന്ന പ്രത്യാശ പുലർത്തിക്കൊണ്ട് ഒരുമയുടെ ഓണം ഇത്തവണ നമുക്ക് കൊണ്ടാടാം. എല്ലാവർക്കും തിരുവോണ ദിനാശംസകൾ നേരുന്നു” – വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News