താലിബാന് ശ്രീലങ്കയുടെയും പിന്തുണയില്ല; താലിബാൻ ഭരണത്തെ അംഗീകരിക്കരുതെന്ന് റനിൽ വിക്രമസിംഘെ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ. കാബൂളുമായുള്ള ബന്ധം ശ്രീലങ്ക അവസാനിപ്പിക്കണമെന്നും താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിൻ്റെ കേന്ദ്രമാവുമെന്നും വിക്രമസിംഘെ പറഞ്ഞു.

“ആളുകളെ ഭീഷണിപ്പെടുത്തുന്ന താലിബാന്റെ നടപടിക്ക് ആരും മാപ്പ് നൽകാൻ പാടില്ല. ഖുറാൻ്റെ തെറ്റായ വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രത്യയശാസ്ത്രമാണത്. ഇത് മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാണ്. താലിബാൻ ഭരണം അംഗീകരിക്കുന്നതിൽ ന്യായീകരണങ്ങളില്ല. എംബസി തിരികെ വിളിച്ച് അവരുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കണം. മധ്യേഷ്യയിൽ നമുക്കൊരു എംബസി വേണം. അത് മറ്റേതെങ്കിലും സ്ഥലത്ത് ആകാമല്ലോ.”- അദ്ദേഹം പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ ശ്രീലങ്കൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like