പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി ചൈന

ജനസംഖ്യാനിയന്ത്രണമുണ്ടാക്കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരത്തോടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിയമം പാസാക്കി.

ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാമെന്നാണ് പുതിയ നിയമപ്രകാരമുള്ള നിര്‍ദേശം. ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ഉണ്ടാകാനിടയുള്ള അധികബാധ്യതകള്‍ പരിഹരിക്കാന്‍ നികുതി, ഇന്‍ഷുറന്‍സ്, തൊഴില്‍ എന്നീ മേഖലകളിലും ആവശ്യമായ പിന്തുണ നല്‍കണമെന്ന് നിയമത്തില്‍ അനുശാസിക്കുന്നു.

ചൈനീസ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ കഴിഞ്ഞ മാസം പുറത്തുവിട്ട സെന്‍സസ് അനുസരിച്ച് 1.2 കോടി കുട്ടികളാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് ജനിച്ചത്. 1961-നുശേഷം രാജ്യത്തെ ജനസംഖ്യ ഏറ്റവുംകുറയുന്നത് കഴിഞ്ഞ വര്‍ഷമാണ്. 1980 മുതല്‍ ജനസംഖ്യാനിയന്ത്രണത്തിനായി അവതരിപ്പിച്ച ‘ഒരുകുട്ടി’ മതിയെന്ന നയത്തോടെ രാജ്യത്ത് ജനനനിരക്കില്‍ വലിയ ഇടിവുവരികയും വയോജനങ്ങളുടെ നിരക്ക് കൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2016-ലാണ് ചൈന രണ്ടു കുട്ടികളാകാമെന്ന തീരുമാനത്തിലേക്ക് ചുവടുമാറിയത്. എന്നാല്‍ പ്രതിസന്ധി തുടര്‍ന്നതോടെയാണ് മൂന്നു കുട്ടികള്‍ വരെയാകാം എന്ന തിരുത്ത് വരുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News