കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വാക്‌സിന് താല്‍ക്കാലിക അനുമതി

‘സൈഡസ് കാഡില’യുടെ വാക്‌സിന് താൽക്കാലികാനുമതി നൽകി ‘സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ’ (CDSCO).കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം ഈ വാക്‌സിനെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

12 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്കാണ് ഉപയോഗിക്കാനാവുക. 66.6 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തിയെന്നും കമ്പനി അറിയിക്കുന്നു.

സൂചി ഉപയോഗിക്കാതെയാണ് ഈ വാക്‌സിൻ ചർമ്മത്തിനകത്തേക്ക് ഇൻജെക്ട് ചെയ്യുന്നത്. മൂന്ന് ഡോസുള്ള വാക്‌സിൻ ‘ഭാരത് ബയോടെക്’ന്റെ കൊവാക്‌സിന് ശേഷം രാജ്യത്ത് താൽക്കാലികാനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ്.

നിലവിൽ ആശങ്ക പരത്തുന്ന ജനിതക വ്യതിയാനം സംഭവിച്ച പല കൊവിഡ് വൈറസ് വകഭേദങ്ങളെയും ചെറുക്കാൻ ‘സൈഡസ് കാഡില’യുടെ ‘ZyCoV-D’ വാക്‌സിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പ്രതിവർഷം 100 മില്യണിനും 120 മില്യണിനും ഇടയിൽ ഡോസ് ഉത്പാദിപ്പിക്കാനാണ് നിലവിൽ ‘സൈഡസ് കാഡില’യുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News