ഒമാനിൽ ഇന്നു മുതൽ രാത്രി ലോക്ഡൗണ്‍ ഇല്ല

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ നിലനിന്നിരുന്ന രാത്രി ലോക്ഡൗൺ ഇന്നു മുതൽ ഇല്ലാതാകും. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിലനിന്നിരുന്ന നിയന്ത്രണം അവസാനിക്കും.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവും, മഹാവ്യാധിയെ പ്രതിരോധിക്കാൻ ഒമാൻ സർക്കാർ കൈക്കൊണ്ട നടപടികൾ പ്രയോജനം നൽകിത്തുടങ്ങുകയും ചെയ്‍ത പശ്ചാത്തലത്തിലാണ് സുപ്രീം കമ്മറ്റിയുടെ ഈ തീരുമാനം. അതേസമയം രാജ്യത്ത് വാക്സിനേഷൻ ക്യാംപെയിൻ വളരെ വേഗത്തിൽ പുരോഗമിക്കുകയുമാണ്.

സെപ്‍തംബർ ഒന്നു മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

സാംസ്‍കാരിക, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കേണ്ടത് നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കര, വ്യോമ, സമുദ്ര മാർഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കാനും സാധിക്കുകയുള്ളൂ. 18 വയസിന് മുകളിലുള്ളവർക്കാണ് ഈ നിബന്ധന ബാധകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News