ഐ പി എല്‍: യു എ ഇയിലേക്ക് തിരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്കായി ഡല്‍ഹി ക്യാപിറ്റല്‍സ് യു എ ഇയിലേക്ക് തിരിച്ചു. ഇന്നാണ് ടീം അംഗങ്ങള്‍ യു എ ഇയിലേക്ക് തിരിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ തങ്ങളുടെ ഫിറ്റ്‌നസ് പരിശീലകനൊപ്പം യു എ ഇയിലുണ്ട്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് നേരത്തെ യു എ ഇയില്‍ എത്തിയിട്ടുള്ളത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ അത് കഴിഞ്ഞ് യു എ ഇയിലെത്തും.

പരിക്കേറ്റ് ടീമിനു പുറത്തായിരുന്ന ശ്രേയാസ് രണ്ടാം പാദത്തില്‍ കളിക്കുമെന്നാണ് വിവരം. തോളിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ഐ പി എലില്‍ നിന്നടക്കം താരം വിട്ടുനിന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ശ്രേയാസിന് പരുക്കേല്‍ക്കുന്നത്.

മാര്‍ച്ച് 23ന് ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ തോളിനു പരുക്കേറ്റ താരം തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലിറ്റേഷനില്‍ കഴിയുകയും ചെയ്തു. ഒരു കൊല്ലത്തോളം നീണ്ട റീഹാബിലിറ്റേഷനൊടുവില്‍ താരം പൂര്‍ണമായും ഫിറ്റാണെന്ന് എന്‍ സി എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ടീമില്‍ തിരികെയെത്തുമെന്ന് ഉറപ്പായത്. ടി-20 ലോകകപ്പ് നടക്കാനിരിക്കെ പരിക്കില്‍ നിന്ന് മുക്തനായത് ശ്രേയാസിനും ആശ്വാസമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News