താലിബാനെ തള്ളി യൂറോപ്യന്‍ യൂണിയന്‍

താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. ചൈന, റഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ നിര്‍ണായക നീക്കം. അതേസമയം യുദ്ധം കാരണം അഭയാര്‍ത്ഥികളായവരെ സഹായിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും. അവരുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

ചൈനയുടെയും റഷ്യയുടെയും പിന്തുണ ലഭിച്ചതോടെ കൂടുതല്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. അതുവഴി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പിന്തുണ നേടാനും താലിബാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ പിന്തുണ നല്‍കില്ലെന്ന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ ഈ നീക്കങ്ങള്‍ തിരിച്ചടിയാവും. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിരീക്ഷിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News