കൊവിഡ്: ദില്ലിയിൽ കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് ദില്ലിയിൽ കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കി. കൊവിഡിനെ തുടർന്ന് രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുവദിച്ചിരുന്നത്.

കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ നാളെ മുതൽ സമയപരിധി നീക്കം ചെയ്യും.  വ്യാപാരസ്ഥാപനങ്ങൾക്ക് സാധാരണ സമയം പോലെ പ്രവർത്തിക്കാനാകും. ദില്ലിയിൽ ആഴ്ചകളായി കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ്.

ഡല്‍ഹിയില്‍ ആഴ്ചകളായി കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.

0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ 430 പേര്‍ മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here