യു പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.ഉത്തർപ്രദേശിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച കല്യാൺ സിംഗായിരുന്നു ബാബറി
മസ്ജിദ് തകർക്കുമ്പോൾ യുപി മുഖ്യമന്ത്രി. കല്യാൺ സിംഗിന്റെ മരണത്തെ തുടർന്ന് യുപിയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം.അന്തിമ കർമങ്ങൾ 23ന് നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അറിയിച്ചു.

കഴിഞ്ഞ മാസമാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കല്യാൺ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലൈ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കല്യാൺ സിംഗിൻറെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വഷളാകുകയായിരുന്നു.

യു.പിയിലെ അത്രൗലിയിൽ 1932 ജനുവരി അഞ്ചിനാണ് കല്യാൺ സിംഗിന്റെ ജനനം. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും 2014 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായും കല്യാൺ സിംഗ് പ്രവർത്തിച്ചിരുന്നു. 1991-ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തി. 1999-ൽ ബി.ജെ.പി വിട്ട കല്യാൺ സിംഗ് 2004-ൽ പാർട്ടിയിൽ തിരിച്ചെത്തി. 2004-ൽ ബുലന്ദേശ്വറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.

2009-ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട കല്യാൺ സിംഗ്, 2014 ലാണ് ബി.ജെ.പിയിൽ തിരിച്ചെത്തിയത്.കല്യാൺ സിംഗിന്റെ മരണത്തെ തുടർന്ന് യുപിയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 23ന് വൈകിട്ട് നറോറയിലെ ഗംഗാ തീരത്ത് അന്തിമ കർമങ്ങൾ നിർവഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News