ഓണാശംസയുമായെത്തിയ കെ സുരേന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ; ഇത്തവണ വാമന ജയന്തി ഇല്ലേ എന്ന് കമന്റ്, മഹാബലിയെ ഹാസ്യകഥാപാത്രമാക്കുന്നെന്നും ആരോപണം

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഓണാശംസ പോസ്റ്റിന് കീഴിൽ പരിഹാസ കമന്റുകളുമായി സോഷ്യൽ മീഡിയ. ‘ഇത്തവണ വാമന ജയന്തി ഇല്ലേ എന്നാണ് കമന്റുകളിൽ ഏറെയും.

ജനവികാരം മനസിലാക്കിയോയെന്നും മന:സ്ഥാപം ഉണ്ടായോ എന്നും കമന്റുകളുണ്ട്. ബി.ജെ.പിയുടെ മുന്‍വര്‍ഷങ്ങളിലെ വാമനജയന്തി പോസ്റ്റുകളും അമിത് ഷായുടെ പരാമര്‍ശങ്ങളും സഹിതമാണ് കമന്റുകൾ. ഓണാശംസ നേർന്ന് സുരേന്ദ്രൻ പങ്കുവച്ച മഹാബലിയുടെ ചിത്രത്തിനു നേരെയും വിമർശനമുയർന്നു.

മഹാബലിയെ കോമഡി കഥാപാത്രമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നെന്നും അബദ്ധമോ അറിവില്ലായ്മയോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News