കാബൂളില്‍ നിന്ന് 220 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ദില്ലിയിലെത്തി.തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം അഫ്​ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യമസേനാ താവളത്തിലിറങ്ങും.

കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. 150 പേരെയാണ് താലിബാൻ തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News