നാളെ മുതല്‍ തിയേറ്ററുകള്‍ തുറക്കും​; ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി തമിഴ്​നാട്​ സര്‍ക്കാര്‍

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌​ തമിഴ്​നാട്​ സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇളവുകളോടെ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്​.

50 ശതമാനം സീറ്റുകൾ ഉപയോഗിച്ച്‌​ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. കൊവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്​.

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്​. ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെ ക്ലാസുകളായിരിക്കും തുറക്കുക. തുടർന്നുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ ക്ലാസുകൾ തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ്​ സർക്കാർ കണക്കുകൂട്ടുന്നത്​.

സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്​. ടൂറിസം മേഖലയിലടക്കം കൂടുതൽ ഇളവ്​ നൽകിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel