കൊവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ യുഎഇയില്‍ കര്‍ശന നടപടി

യുഎഇയില്‍ കൊവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവും വന്‍ തുക പിഴയും ആയിരിക്കും ശിക്ഷ. നിലവിലെ നിയമങ്ങളില്‍ ഏതാനും പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്​. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ്​ സൈഫ്​ അല്‍ ശംസിയാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

കൊവിഡ്​ വ്യാപനം തടയാന്‍ യുഎഇ സ്വീകരിച്ചു വരുന്ന കടുത്ത നടപടികള്‍ ലംഘിക്കാനുള്ള നീക്കം ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്​തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട അടിസ്​ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്​ ശക്​തമായി നേരിടും. രാജ്യത്തേക്ക്​ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എല്ലാവരും പൂര്‍ണമായും പാലിച്ചിരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News