ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് ഒരു വൈറൈറ്റി ഉപ്പുമാവ് ആയാലോ?

എന്നും ബ്രേക്ക്ഫാസ്റ്റിന് ഇഡലിയും ദോശയും പുട്ടുമൊക്കെ തയാറാക്കി മടുത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് രാവിലെ നമുക്ക് ഒരു വെറൈറ്റി ഐറ്റം ട്രൈ ചെയ്താലോ?

ഇന്ന് നമുക്ക് എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ ഒരു സ്‌പെഷ്യല്‍ അവല്‍ ഉപ്പുമാവ് ട്രൈ ചെയ്യാം. വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന അവല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

സവാള 1 (ചെറുതായി അരിഞ്ഞത്)

കറിവേപ്പില ഒരു തണ്ട്

നിലക്കടല ഒരു പിടി

പച്ചമുളക് 2

കടുക് 1 ടീ സ്പൂണ്‍

കടല പരിപ്പ് 1 ടീ സ്പൂണ്‍

ജീരകം ഒരു നുള്ള്

മഞ്ഞള്‍പൊടി ഒരു നുള്ള്

കായം ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്

എണ്ണ 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് അവല്‍നു ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ ചേര്‍ത്ത് അവല്‍ നനച്ചു മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക, ജീരകം എന്നിവ വറുക്കുക.

ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്, നിലക്കടല എന്നിവ ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. മഞ്ഞള്‍ പൊടിയും, കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക.

ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. സ്വാദിഷ്ടമായ അവില്‍ ഉപ്പുമാവ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News