ഇടതുപക്ഷത്തോടാണ് തന്റെ താത്പര്യം; രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്

ഇടതുപക്ഷത്തോടാണ് തന്റെ താത്പര്യമെന്ന് താല്‍പര്യമെന്ന് രാഷ്ട്രീയനിലപാടുകള്‍ തുറന്ന് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ആരെയും നോവിക്കാതെയുള്ള രാഷ്ട്രീയം വേണമെന്നും നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മനസിനുള്ളില്‍ രാഷ്ട്രീയമുണ്ടെന്നും അത് മമ്മൂക്ക പറഞ്ഞ അതേ രാഷ്ട്രീയം തന്നെയാണെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ നില്‍ക്കുന്നത് എല്ലാവരുടെയും പിന്തുണയോടെയാണ്. വ്യക്തിപരമായ കാര്യങ്ങള്‍ നമ്മളുടെ ഉള്ളില്‍ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം. മനസില്‍ ഇടതുപക്ഷത്തോടാണ് ഇഷ്ടമെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News