കുട്ടനാട്ടില്‍ കാമുകന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കുട്ടനാട്ടില്‍ കാമുകന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. അമിതമായി ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബംഗാളില്‍ നഴ്സ് ആയിരുന്ന യുവതി സഹപ്രവര്‍ത്തകനും, നെടുമുടി സ്വദേശിയുമായ യുവാവുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.

കഴിഞ്ഞ ദിവസം സഹോദരനോടൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതി ഒരു മരുന്ന് വാങ്ങാനുണ്ടെന്ന് പറഞ്ഞ് തിരികെ പോകുകയായിരുന്നു. സഹോദരന്‍ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇവിടെ നിന്നും യുവതി നേരെ കാമുകന്റെ വീട്ടിലേക്കാണ് എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News