അഞ്ജുവിന്റെ ആത്മഹത്യയ്ക്ക് കാരണം കാമുകന്റെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍; പൊലീസ് കേസെടുത്തു

ആലപ്പുഴയില്‍ 22 കാരിയുടെ ആത്മഹത്യയില്‍ പോലീസ് കേസെടുത്തു. കാമുകന്റെ മാനസിക പീഡനമാണ് അത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാടക്കല്‍ സ്വദേശി അഞ്ജു എന്ന 22കാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.

കാമുകന്റെ സഹോദരിയുടെ ഫോണിലേക്ക് ആത്മഹത്യ ചെയ്യുന്നു എന്ന മെസേജ് അയച്ചതിനു ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 4 വര്‍ഷമായി ഷിന്റോ എന്ന യുവാവുമായ് പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടിയുമായ് അടുത്ത ബന്ധം പുലര്‍ത്തിയ ശേഷം മറ്റ് പെണ്‍കുട്ടികളുമായ് ഇയാള്‍ അടുപ്പത്തിലായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News