രക്ഷാദൗത്യം വേഗത്തിലാക്കി ഇന്ത്യ; കാബൂളില്‍ നിന്ന് 168 പേര്‍ കൂടി തിരിച്ചെത്തി

അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനവും ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമസേനാ വിമാനത്താവളത്തിലാണ് വ്യോമസേനയുടെ സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇന്ത്യക്കാർക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാൻ പൗരന്മാരാണ് സംഘത്തിലുള്ളത്.

അതേസമയം കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേർ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലർച്ചെ ദില്ലിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാൾ സ്വദേശികളും തജികിസ്ഥാനിൽ നിന്നും 135 പേര്‍ ദോഹയിൽനിന്നുമാണ് ഇന്ത്യയിൽ എത്തിയത്.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. ഇനി കാബൂളിൽ നിന്നും പ്രതിദിനം രണ്ടു സർവീസുകൾ വീതം നടത്താൻ സർക്കാരിന് അനുമതി ലഭിച്ചുവെന്നും രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News